കോതമംഗലത്തുനിന്ന് കാണാതായ 13 വയസുകാരിയെ ചങ്ങനാശ്ശേരിയില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. കെഎസ്ആര്‍ടിസി ബസിലാണ് കുട്ടി ചങ്ങനാശ്ശേരിയില്‍ എത്തിയത്.
കുട്ടിയെ കണ്ട് ബസ് കണ്ടക്ടര്‍ക്ക് സംശയം തോന്നി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. കുട്ടി നിലവില്‍ ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലാണുള്ളത്. ഉടൻ ബന്ധുക്കൾക്ക് കൈമാറും.
വീട്ടില്‍ നിന്നാണ് കുട്ടിയെ ഇന്നലെ വൈകീട്ട് 3.30ഓടെ കാണാതായത്. ഇഞ്ചൂര്‍ സ്വദേശിയാണ്. അതേസമയം കുട്ടി എന്തിനാണ് വീട് വിട്ടിറങ്ങിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക