കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. സ്വര്‍ണ കപ്പിനായി കണ്ണൂരും കോഴിക്കോടും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.
ഇതുവരെയുള്ള ഫലം പുറത്തു വന്നപ്പോള്‍ പോയിന്റ് നിലയില്‍ കണ്ണൂരാണ് മുന്നിലുള്ളത്. കണ്ണൂരിന് 942 പോയിന്റാണുള്ളത്. 939 പോയിന്റുമായി കോഴിക്കോട് തൊട്ടുപിന്നാലെയുണ്ട്. 930 പോയിന്റുമായി പാലാക്കാടാണ് മൂന്നാം സ്ഥാനത്ത്.
വൈകിട്ട് 4.30 ന് ആണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക