തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു നായകനാവുന്ന പുതിയ ചിത്രം ഗുണ്ടൂര്‍ കാരത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ത്രിവിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുണ്ടൂര്‍ കാരം. കുടുംബ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രമായിരിക്കും ഗുണ്ടൂര്‍ കാരം എന്നാണ് ട്രെയിലറില്‍ നിന്നും മനസിലാകുന്നത്.
അത്തഡു, ഖലീജ എന്നീ ചിത്രങ്ങള്‍ക്കുശേഷം ത്രിവിക്രമും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മലയാളികളുടെ പ്രിയതാരം ജയറാമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രീലീലയാണ് ചിത്രത്തിലെ നായിക. ഈ മാസം 12-ന് ചിത്രം തിയേറ്ററിലെത്തും. ഹാരിക ആന്‍ഡ് ഹാസിനി ക്രിയേഷന്‍സിന്റെ ബാനറില്‍ എസ്. രാധാകൃഷ്ണയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മീനാക്ഷി ചൗധരി, പ്രകാശ് രാജ്, ജഗപതി ബാബു, റാവു രമേഷ്, രമ്യാ കൃഷ്ണന്, വെണ്ണെലാ കിഷോര്‍ എന്നിവരാണ് മറ്റുവേഷങ്ങളില്‍. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. എസ്. തമന് സംഗീതസംവിധാനവും എഡിറ്റിങ് നവീന്‍ നൂലിയും നിര്‍വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക