നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഈ മാസം 17ന് ഗുരുവായൂരിൽ വച്ചാണ് വിവാഹം നടക്കുന്നത്. വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തുമെന്നാണ് വിവരം.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന മോദി കൊച്ചിയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. പ്രധാനമന്ത്രി എത്തുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി.
ജനുവരി 17ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് സുരേഷ് ഗോപിയുടെ മൂത്തമകൾ ഭാഗ്യയും മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനും ബിസിനസുകാരനും ആയ ശ്രേയസ് മോഹനും വിവാഹിതരാവുന്നത്.
ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് വിവാഹ സൽക്കാരവും നടക്കും. കഴിഞ്ഞവർഷം ജൂലായിൽ തിരുവനന്തപുരത്തെ വീട്ടിൽ വച്ച് വിവാഹനിശ്ചയ ചടങ്ങുകൾ നടന്നിരുന്നു. ഭാഗ്യ സുരേഷ് ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ നിന്നും ബിസിനസ്സിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക