ഷൈൻ ടോം ചാക്കോ പ്രധാന കഥാപാത്രമായി എത്തുന്ന ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി. ചിത്രത്തിന്റെ പ്രമേയം എന്താണെന്ന സസ്പെന്‍സ് നിലനിര്ക്കൊണ്ടുള്ളതാണ് ട്രെയ്ലര്.
ജനുവരി 19 നാണ് ചിത്രത്തിന്റെ റിലീസ്. കുഞ്ചാക്കോ ബോബന്, മഞ്ജു വാര്യർ, ജയസൂര്യ, സൗബിൻ ഷാഹിർ എന്നിവർ ചേർന്നാണ് ട്രെയ്ലര് പുറത്തിറക്കിയത്.
നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. നായികാപ്രാധാന്യം കൂടിയുള്ള ചിത്രമാണ് ഇതെന്ന് ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഉറപ്പ് തരുന്നുണ്ട്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.
മെറീന മൈക്കിൾ, ജോണി ആന്റണി, മാല പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക