ആരോഗ്യമുള്ള മുടികളാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ മുടികൊഴിച്ചിലും മുടിപൊട്ടലും കഷണ്ടിയും വരെ പ്രായഭേദമന്യേ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം മുടിയുടെ വളര്‍ച്ചയിലും ആരോഗ്യത്തിലും നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. മുടിയുടെ ഓരോ ഇഴയ്ക്കും അവശ്യ പോഷകങ്ങള്‍ സ്ഥിരമായി നല്‍കേണ്ടത് ആവശ്യമാണ്.
ആരോഗ്യമുള്ള മുടി ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യമുള്ള മുടിയുടെ വളര്‍ച്ചയ്ക്ക് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന അഞ്ച് ഭക്ഷണങ്ങള്‍ പരിചയപ്പെടാം.
ബെറി
ബെറികളില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. ഇത് തലയോട്ടിയിലേക്കുള്ള രക്തയോട്ടം മികച്ചതാക്കുന്നു
മധുരക്കിഴങ്ങ്
ആരോഗ്യമുള്ള മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന സെബത്തിന്റെ ഉത്പാദനത്തിന് മധുരക്കിഴങ്ങിലടങ്ങയിരിക്കുന്ന ബീറ്റ കരോട്ടിന്‍ കാരണമാകുന്നു
അവക്കാഡൊ
മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിന്‍ എ, ഇ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്നു
നട്ട്സ്
വിറ്റാമിന്‍ ബി, സിങ്ക്, ആവശ്യമായ ഫാറ്റി അസിഡുകള്‍ തുടങ്ങിയവ നട്ട്സില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും
മത്തങ്ങ വിത്തുകള്‍
മുടിയിലെ ജലാംശം നിലനിര്‍ത്തുന്നതിനും കട്ടികൂട്ടുന്നതിനുമുള്ള ഒമേഗ 3 ഫാറ്റി അസിഡുകള്‍, വിറ്റാമിന്‍ ഇ, സിങ്ക്, സെലേനിയം എന്നിവ മത്തങ്ങ വിത്തില്‍ അടങ്ങിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക