ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ പല തരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. എന്തെന്നാല്‍ ശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ് മഗ്നീഷ്യം. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിനും ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും മഗ്നീഷ്യം സഹായിക്കും. മഗ്നീഷ്യത്തിന്റെ അളവ് ശരീരത്തില്‍ കുറയുന്നത് പല രോഗങ്ങള്‍ക്കും ഇടയാക്കും. മഗ്നീഷ്യത്തിന്റെ കുറവുള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
മഗ്നീഷ്യം ധാരാളം അടങ്ങിയ ഒരു നട്സാണ് ബദാം. അതിനാല്‍ മഗ്നീഷ്യത്തിന്റെ കുറവുള്ളവര്‍ക്ക് ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ചീര കഴിക്കുന്നതും മഗ്നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാന്‍ സഹായിക്കും. മത്തങ്ങാ വിത്തിലും മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മഗ്നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. അവക്കാഡോയില്‍ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. സാല്‍മണ്‍ ഫിഷില്‍ ഒമേഗ 3 ഫാറ്റി ആസിഡ് മാത്രമല്ല, മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. പയര്‍ വര്‍ഗങ്ങളിലും മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. തൈരിലും മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്പ്പെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക