മോര് പതിവായി കുടിക്കാൻ മിക്കവർക്കും ഇഷ്ടമാണ്. ചൂട് ആണേൽ പറയുകയും വേണ്ട. മോര് വെള്ളം ചേർത്ത് നീട്ടി അതിൽ അൽപം ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും പാകത്തിന് ഉപ്പു ചേർത്തുണ്ടാക്കുന്ന സംഭാരത്തിന് പകരം വയ്ക്കാൻ മറ്റൊരു പാനീയങ്ങൾക്കും ആവില്ല.
മോരിനെ നമുക്ക് ഒരു സമ്പൂർണാഹാരം എന്നു വിളിക്കാം. കാരണം ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും മോരിൽ ഉണ്ട്.
പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ, ലിപ്പിഡുകൾ, എൻസൈമുകൾ എല്ലാം ഇതിലുണ്ട്. മോരിൽ 90 ശതമാനത്തോളം വെള്ളമാണ്. അതുകൊണ്ടുതന്നെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. മറ്റേതൊരു പാനീയത്തെക്കാളും വെറും വെള്ളത്തെക്കാളും മികച്ചതു മോര് കുടിക്കുന്നതുതന്നെ. പതിവായി മോര് കുടിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ അറിയാം.
മലബന്ധം
മലബന്ധം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് മോര്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദിവസേന മോര് കുടിക്കുന്നതിലൂടെ കുടലിന്റെ പ്രവർത്തനം സുഗമമാക്കാനും മലബന്ധം ഇല്ലാതാക്കുവാനും സഹായിക്കുന്നു.
നിർജലീകരണം തടയുവാൻ
ശരീരത്തിലെ നിർജലീകരണം തടയാൻ ഏറ്റവും ഉത്തമമാണ് മോര്. നിങ്ങളുടെ ദാഹം അകറ്റുന്നതിനൊപ്പം നിർജലീകരണം തടയാനും സഹായിക്കുന്നു.
പോഷകസമൃദ്ധം
പൊട്ടാസ്യം, വിറ്റാമിന് ബി എന്നിവ മോരിൽ അടങ്ങിയിട്ടുണ്ട്. കാൽസ്യം ധാരാളം അടങ്ങിയതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനുത്തമം. ഓസ്റ്റിയോപൊറോസിസ് തടയുന്നു. കുട്ടികൾക്ക് ദിവസവും മോര് കുടിക്കാൻ കൊടുക്കുന്നത് നല്ലതാണ്.
ശരീര ഭാരം കുറയ്ക്കാൻ
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മോര് നല്ലതാണ്. വിശപ്പകറ്റാനും ശരീരത്തിനാവശ്യമായ പ്രോട്ടീനുകൾ, വൈറ്റമിനുകൾ, ധാതുക്കൾ, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം ഇവയെല്ലാം നുക്ക് മോര് കുടിക്കുന്നതിലൂടെ നേടാം. കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദം കുറയ്ക്കാനും മോരിലടങ്ങിയ ബയോ ആക്ടീവ് പ്രോട്ടീനുകൾ സഹായിക്കും.
വിശപ്പില്ലായ്മക്ക് പരിഹാരം
വിശപ്പില്ലായ്മയ്ക്ക് മോര് നല്ലൊരു പ്രതിവിധിയാണ്. മോരിൽ ബി കോംപ്ലക്സ് വൈറ്റമിനുകളും ജീവകം ഡിയും ഉണ്ട്. ക്ഷീണവും വിളർച്ചയും അകറ്റാൻ മികച്ചത്. രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നു. അണുബാധകൾ അകറ്റുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക