മോഹന്‍ലാലിന്റെ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്’. ജനുവരി 25നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അവസരത്തിൽ മലൈക്കോട്ടൈ വാലിബന്റെ ഷോ ടൈം അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ (FDFS) രാവിലെ ആറരയ്ക്ക് തുടങ്ങും. ഫാൻസ് ഷോ ആയിരിക്കുമിത്. ഇതിനോടകം 125ലധികം ഫാൻസ് ഷോകൾ രാജ്യത്തിന്റെ പലഭാഗങ്ങളിലായി ചാർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്തായാലും നിലവിലെ ഹൈപ്പിന്റെയും ആവേശത്തിന്റെയും അടിസ്ഥാനത്തില്‍ മോഹൻലാൽ ചിത്രത്തിന് ആദ്യ ദിനം തന്നെ മികച്ച ബുക്കിങ്ങും കളക്ഷനും ലഭിക്കുമെന്ന് ഉറപ്പാണ്.
പി എസ് റഫീക്ക്, ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മധു നീലകണ്ഠന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന് ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്സ്, സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക