ഒടിയന് ശേഷം പുതിയ അപ്ഡേഷനുമായി സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ. മോഹൻലാലിന്റെ കരിയറിൽ വലിയ മാറ്റങ്ങളുണ്ടാക്കിയ ചിത്രമായിരുന്നു വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ. മോഹൻലാലിനൊപ്പം പ്രകാശ് രാജ്, മഞ്ജു വാര്യർ തുടങ്ങി പ്രമുഖർ അണിനിരന്നിരുന്നു. എന്നാൽ 2018 ഇറങ്ങിയ ഒടിയന് ബോക്സോഫീസില്‍ അത്ര മികച്ച പ്രകടനമല്ല സൃഷ്ടിച്ചത്.
വലിയ മേയ്ക്കോവറാണ് ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ വരുത്തിയത്. ഒടിയന് മാണിക്യമായി എത്താന്‍ വലിയ ശാരീരിക മാറ്റങ്ങള്‍ തന്നെ മോഹന്‍ലാല്‍ വരുത്തി. ബോട്ടക്സ് ഇഞ്ചക്ഷന് അടക്കം മോഹന്‍ലാല്‍ ഈ ചിത്രത്തിന് വേണ്ടി സ്വീകരിച്ചുവെന്ന് അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രം മികച്ച രീതിയില്‍ വരാതിരുന്നതോടെ അതിന്റെ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയ വ്യക്തിയാണ് ചിത്രത്തിന്റെ സംവിധായകന്.
ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ പോവുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ശ്രീകുമാര്‍.എന്റെ അടുത്ത സിനിമ പ്രിയപ്പെട്ട ലാലേട്ടനൊപ്പം എന്ന കുറിപ്പോടെ ചിത്രീകരണ സ്ഥലത്തുനിന്നും മോഹന്‍ലാലിനൊപ്പമുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ വി എ ശ്രീകുമാര്‍ പങ്കുവച്ചത്.
https://www.facebook.com/vashrikumar/posts/901849557972389?ref=embed_post
പ്രഖ്യാപനത്തിന് പിന്നാലെ ശ്രീകുമാർ മോനോന്റെ പോസ്റ്റിന് താഴെ വലിയ രീതിയിലുള്ള വിമർശനങ്ങളും വരുന്നുണ്ട്. അതിലും ഭേദം എൻറെ ശവം എടുക്കുന്നതല്ലേ എന്നാണ് കമൻറുകളിലൊന്ന്. ഓവർ ഹൈപ്പ് കൊടുത്ത് കുളമാക്കാതിരുന്നാൽ മതി ഒടിയൻ നല്ലൊരു ചിത്രമായിരുന്നു അതിന്റെ പരാജയം ഓവർ ഹൈപ്പായിരുന്നു എന്നാണ് മറ്റൊരു കമൻറ്. നിങ്ങൾക്ക് കിട്ടുന്നത് സെക്കൻറ് ചാൻസാണ് നന്നായി വിനിയോഗിക്കണം എന്നും ചിലർ കമൻറിടുന്നുണ്ട്. 7000-ൽ അധികം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക