പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ ‘മലൈക്കോട്ടൈ വാലിബൻ’. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ഗാനം കൂടെ റിലീസായിരിക്കുകയാണ്.
‘മദഭാരമിഴിയോരം വസന്തത്തിൻ കാലം’ എന്ന് ആരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രീതി പിള്ളയാണ്. പി എസ് റഫീഖിന്റേതാണ് വരികൾ.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന് വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.
മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം ഡബ്ബ് ചെയ്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജനുവരി 25നാണ് ചിത്രത്തിന്റെ റിലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക