ഏത് പ്രയാത്തിലുള്ളവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചില്‍. പലതരം കാരണങ്ങളാലാണ് മുടി കൊഴിച്ചില്‍ ഉണ്ടാകുന്നത്. നമ്മള് കഴിക്കുന്ന ചില ഭക്ഷണങ്ങളും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. ചില ഭക്ഷണങ്ങളിലെ ചില ഘടകങ്ങളും പോഷാകാഹാര കുറവുകളും മുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു.
പ്രൊസസ്ഡ് ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുമ്പോള്‍ അത് പോഷകങ്ങള്‍ കുറയ്ക്കുകയും അനാരോഗ്യകരമായ കൊഴുപ്പിന് കാരണമാവുകയും ചെയ്യുന്നു. ഇത് മുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. ഉയര്‍ന്ന അളവില്‍ പാഞ്ചസാര കഴിക്കുന്നത് നീര് വീക്കത്തിന് കാരണമായേക്കാം. ഇത് രോമകൂപങ്ങളെ പ്രതികൂലമായി ബാധിക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്നു.
ഉയര്‍ന്ന ചൂടില്‍ അനാരോഗ്യകരമായ എണ്ണകളില്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങള്‍ ഫ്രീ റാഡിക്കലുകളെ ഉല്‍പ്പാദിപ്പിച്ചേക്കാം. ഇത് രോമകൂപങ്ങളെ നശിപ്പിക്കുകയും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു. സ്രാവ്, കൊമ്പന്‍സ്രാവ്, നെയ്മീന് തുടങ്ങിയവ മെര്‍ക്കുറി വിഷാംശം മൂലം മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ടിരിക്കുന്നു.
വിറ്റാമിന്‍ എ മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. സപ്ലിമെന്റുകളില്‍ നിന്നോ ചില മൃഗ ഉല്‍പ്പന്നങ്ങളില്‍ നിന്നോ അമിതമായി കഴിക്കുന്നത് രോമകൂപങ്ങളെ ബാധിച്ചേക്കാം. മുടി വളര്‍ച്ചക്ക് പ്രോട്ടീന്‍ നിര്‍ണായകമാണ്. ആവശ്യത്തിന് പ്രോട്ടീന്‍ ഇല്ലാത്ത ഭക്ഷണ ക്രമം മുടി ദുര്‍ബലമാക്കാനും മുടി കൊഴിയാനും ഇടയാക്കും. അമിതമായ മദ്യപാനം പോഷകാഹാരക്കുറവിനും നിര്‍ജ്ജലീകരണത്തിനും ഇടയാക്കും. ഇത് മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക