ഒരുപാട് ആരോഗ്യഗുണങ്ങളുള്ള അരിയാണ് കറുത്ത അരി. ഉയർന്ന ഫൈബർ അടങ്ങിയിട്ടുള്ള അരി പ്രമേഹമടക്കമുള്ള ഒരുപാട് രോഗങ്ങൾ ശമിക്കാൻ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.
ചൈനയുൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ബ്ലാക് റൈസ് കൂടുതലായും കൃഷിചെയ്യുന്നത്. കേരളത്തിലെ ചിലയിടങ്ങളിലും ഈ അരി കൃഷി ചെയ്തിട്ടുണ്ട്.
മറ്റ് അരികളെ അപേക്ഷിച്ച് ബ്ലാക് റൈസിൽ ഫൈബറിന് പുറമെ പ്രോട്ടീനും കൂടുതലുണ്ട്. 23 തരം ആന്റി ഓക്സിഡന്റുകളും ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
ഹൃദയാരോഗ്യത്തിനും ബ്ലാക്ക് റൈസ് നല്ലതാണെന്നും പറയുന്നു. മുന്തിരിക്കും ഞാവൽ പഴത്തിനുമെല്ലാം കടുംവയലറ്റ് നിറംനൽകുന്ന ആന്തോസയാനിനാണ് അരിക്ക് കറുപ്പുനിറം നൽകുന്നത്.
ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് കറുത്ത അരി. ഹൃദ്രോഗം, സന്ധിവാതം, അൽഷിമേഴ്സ് തുടങ്ങിയവയെ തടയാനും രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കാനും കറുത്ത അരി ഉപയോഗിക്കാവുന്നതാണ്.
ചോറ് കഴിച്ചാൽ ഭാരം വർദ്ധിക്കുമെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ഇത്തരത്തിലുള്ള ആശങ്കകളെ ഒഴിവാക്കാൻ കറുത്ത അരി സഹായിക്കും.
ദഹനം മെച്ചപ്പെടുത്താനും ശരീരഭാരത്തെ നിയന്ത്രിക്കാനും ബ്ലാക്ക് റൈസ് ശീലമാക്കാം. ഇതിലടങ്ങിയിരിക്കുന്ന നാരുകളാണ് ശരീരഭാരം കുറയ്ക്കാൻ അനുവദിക്കുന്നത്.
തലച്ചോറിന്റെ ആരോഗ്യത്തെയും കറുത്ത അരി സ്വാധീനിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻ മാനസിക രോഗങ്ങളെ തടയുന്നു.
കണ്ണിന്റെ ആരോഗ്യത്തിനും കറുത്ത അരി സഹായിക്കുന്നു. ലൂട്ടെയ്ൻ, സിയാസാന്തിൻ എന്നിങ്ങനെ രണ്ട് തരത്തിലുള്ള കരോറ്റെനോഡുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. അണുബാധകളിൽ നിന്നും ഇവ സംരക്ഷണം നൽകുന്നു.
ദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നത് വളരെ പ്രധാനമാണ്, കറുത്ത അരി കഴിക്കുന്നത് സഹായിക്കും. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഈ അരി സഹായിക്കും.
കറുത്ത അരിയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അരിയില് ഗ്ലൂറ്റൻ അടങ്ങിയിട്ടില്ല. ശരീരഭാരം കുറയുമ്പോൾ, പ്രമേഹമടക്കമുള്ള പല രോഗങ്ങളും ഇല്ലാതാകുകയും ചെയ്യും. രോഗലക്ഷണങ്ങളും മെച്ചപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക