ആരോഗ്യസമുള്ള ശരീരത്തിന് എല്ലുകളുടെ ബലവും വളരെ പ്രധാനമാണ്. എല്ലുകളുടെ പേശികളുടെയും ബലത്തിനും കരുത്തിനും വിറ്റാമിനുകളും ധാതുക്കളും വളരെ അത്യാവശ്യമാണ്. ശരീരത്തിലെ അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എല്ലുകള്‍ ശക്തിപ്പെടുത്തുന്നതിന് ജീവിതശൈലിയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
സ്ഥിരമായി വ്യായാമം ചെയ്യുന്നത് എല്ലുകളെ ബലപ്പെടുത്താന്‍ സഹായിക്കുന്നു. എല്ലുകള്‍ക്ക് വിറ്റാമിന്‍ ഡി ഒരു പ്രധാന വിറ്റാമിനാണ്. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. എല്ലുകളുടെ ആരോഗ്യം മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യവും നിലനിര്‍ത്തുന്നതിന് ദിവസവും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
എല്ലുകള്‍ക്ക് ആവശ്യമായ മറ്റൊരു മൈക്രോ ന്യൂട്രിയന്റാണ് പ്രോട്ടീന്‍. എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് പയര്‍വര്‍ഗങ്ങള്‍. ഇതില്‍ കൊഴുപ്പ് കുറവാണ്. എല്ലുകളുടെ ആരോഗ്യത്തിനായി ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക