തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര അവഗണന പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. രാവിലെ 10 മണിക്ക് ഓൺലൈനിലൂടെയാകും ചർച്ച.
കേരളത്തിന് അർഹമായ വിഹിതം വെട്ടിക്കുറച്ചും തടഞ്ഞുവച്ചും സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പിന്നാലെ ഡൽഹിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അണിചേർന്നുള്ള പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്.
ഇതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെയും മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക