തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ജില്ലകളിൽ ഇന്ന് അവധി. പൊങ്കൽ പ്രമാണിച്ചാണ് അവധി. മകരവിളക്ക്, തൈപ്പൊങ്കൽ, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മകര ശീവേലി എന്നിവ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി ലഭിക്കുന്നത്.
ഈ ജില്ലകളിലെ കെ.എസ്.ഇ.ബി ഓഫീസുകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക