ഒടിയനിലൂടെ സംവിധായാകൻ വി എ ശ്രീകുമാര്‍ താൻ മോഹൻലാലുമായി വീണ്ടും ഒന്നിക്കുന്നുവെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ആ സസ്പെൻസ് വെളിപ്പെടുത്തി വി എ ശ്രീകുമാര്‍ മോഹൻലാലിന്റെ വീഡിയോ പങ്കുവെച്ചതാണ് ആരാധകരുടെ ശ്രദ്ധയാര്ഷിക്കുന്നത്.
വി എ ശ്രീകുമാര്‍ പരസ്യ ചിത്രത്തിലാണ് മോഹൻലാലിനെ വീണ്ടും നായകനാക്കുന്നത്. ‘ഇനി മറ്റൊരു ചോയിസില്ല എന്ന് പറഞ്ഞ് മോഹൻലാലിന് നേരെ തോക്കു ചൂണ്ടുന്ന യുവതി’യേയുമാണ് വി എ ശ്രീകുമാര്‍ പങ്കുവെച്ച വീഡിയോ ടീസറില്‍ കാണാനാകുന്നത്.
https://www.facebook.com/100044420586670/videos/1462347364344258/?__so__=watchlist&__rv__=video_home_www_playlist_video_list
സ്റ്റൈലിഷ് ലുക്കിലാണ് മോഹൻലാൽ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. ബിസ്കറ്റുമായി ബന്ധപ്പെട്ട പരസ്യമാണിതെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക