ഒരാളുടെ വൃത്തി അയാളുടെ കാലുകൾ നോക്കിയാൽ അറിയാം എന്നാണ് പറയാറ്. കാലുകൾ വൃത്തിയാക്കി വയ്ക്കുന്നതിന് വീട്ടിലുള്ള ചില സാധനങ്ങൾ കൊണ്ട് സാധിക്കും. വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന വിനാഗിരിയും വെളിച്ചെണ്ണയും ഉപയോഗിച്ചാണ് തിളക്കമുള്ള കാലുകൾ സ്വന്തമാക്കാൻ സാധിക്കുക.
ഇത് എങ്ങനെയാണെന്ന് നോക്കാം. കാൽ കപ്പ് ബ്രൗൺഷുഗറും അഞ്ചു ടേബിൾസ്പൂൺ വെളിച്ചെണ്ണയും ഒരു പാത്രത്തിലേക്ക് എടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് കൊടുക്കണം. ഇതിലേക്ക് കുറച്ച് ടീട്രീ ഓയിൽ കൂടി ചേർത്തതിനുശേഷം നല്ലതുപോലെ യോജിപ്പിച്ചെടുക്കണം.
ഇനി ഈ മിശ്രിതം കാലുകളിൽ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് സ്ക്രബ്ബ് ചെയ്യണം. അതിനുശേഷം ഇളം ചൂടുവെള്ളത്തിൽ കാലുകൾ കഴുകിയതിനുശേഷം തണുത്ത വെള്ളത്തിലും കാലുകൾ കഴുകി എടുക്കണം. ഇങ്ങനെ ചെയ്യുന്നത് ആഴ്ചയിൽ മൂന്ന് നാല് തവണ ചെയ്യുകയാണെങ്കിൽചർമ്മത്തിന് അത് വളരെയധികം ഗുണം ചെയ്യും. ചർമ്മത്തിന് ആവശ്യമായ ഫാറ്റി ആസിഡുകൾ നൽകി വെളിച്ചെണ്ണ ചർമ്മം വളരാതെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക