മുഖത്തിനു തിളക്കം നല്‍കാനും മുടിയുടെ സംരക്ഷണത്തിനും ഏത് ചര്‍മ്മ പ്രശ്നത്തിനും പരിഹാരം കാണാന്‍ ഓട്സ് വളരെ നല്ലതാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ പാല്, രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍, നാല് ടേബിള്‍ സ്പൂണ്‍ ഓട്സ് എന്നിവ നന്നായി മിക്സ് ചെയ്ത് ഒരു പേസ്റ്റ് രൂപത്തിലാക്കുക. ശേഷം മുടിയില്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടോളം ഇത് തലയില്‍ തേച്ച് മസ്സാജ് ചെയ്യണം.
ഇത് പതിനഞ്ച് മിനിറ്റ് വെച്ച ശേഷം തലയില്‍ തേച്ച് പിടിപ്പിച്ച ഈ മിശ്രിതം വീര്യം കുറഞ്ഞ ഷാമ്പൂവും തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകിക്കളയണം. തലയില്‍ യാതൊരു കാരണവും ഇല്ലാതെ ഉണ്ടാവുന്ന ചൊറിച്ചിലിന് ഇതിലൂടെ മുക്തി കിട്ടും. മാത്രമല്ല, കേശസംരക്ഷണത്തിന് ഈ ഓട്സ് പാക്ക് നല്ലതാണ്.
ചിലര്‍ക്ക് താരന് വരുമ്പോള്‍ തലയില്‍ നിന്നും തൊലി അടര്‍ന്നു പോരുന്ന അവസ്ഥ ഉണ്ടാകാം. ഇതിന് പരിഹാരം കാണാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് ഓട്സ് ഹെയര്‍ പാക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക