ഇന്ന് മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് ആസ്തമ. ശ്വാസകോശത്തെ ബാധിക്കുന്ന ഒരു അലർജി അസുഖമാണ് ആസ്തമ. ശ്വാസംമുട്ടൽ, വിട്ടുമാറാത്ത ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോൾ വിസിലടിക്കുന്ന പോലുള്ള ശബ്ദം കേൾക്കുക എന്നിവയാണ് ഈ രോഗത്തിന്റെ പ്രാനലക്ഷണങ്ങൾ. ആസ്തമ രോഗികൾ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ചായ,കാപ്പി
ചായ, കാപ്പി, ചോക്ലേറ്റ് , നട്സ്, മധുരം, ഉപ്പ് എന്നിവ ആസ്തമ ഉള്ളവർ കുറയ്ക്കേണ്ടതാണ്. ക്ലോറിൻ കലർന്ന വെള്ളം ആസ്തമയുള്ളവർ തീർച്ചയായും മാറ്റിനിർത്തണം.
ബേക്കറി പലഹാരങ്ങൾ
ബേക്കറി പലഹാരങ്ങൾ നിർബന്ധമായും ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുക. ഇതിൽ കൃതൃമ മധുരം ധാരാളമായി ചേർക്കും. അതുപോലെ ഒരു തവണ ഉപയോഗിച്ച് വെളിച്ചെണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കുക.
കൊഴുപ്പടങ്ങിയ ഭക്ഷണം
കൂടുതൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണം പരമാവധി. പാലുല്പന്നങ്ങളും പൂർണമായും ഒഴിവാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക