യാത്രകൾ പോകാൻ ഇഷ്ടമില്ലാത്തവർ വളരെ വിരളമാണ്. കാറിലും ബസ്സിലും ട്രെയിനിലും എല്ലാം യാത്ര പോകുന്നവരാണ് ഒട്ടുമിക്ക എല്ലാവരും. എന്നാൽ ഇനിമുതൽ യാത്രകൾ സൈക്കിളിൽ ആക്കിയാലോ. ഇത്തരത്തിൽ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും സൈക്കിൾ യാത്ര ശീലമാക്കുന്നതിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സൈക്ലിംഗ് വളരെയധികം ആശ്വാസം നൽകുമെന്നാണ് പഠനങ്ങൾ പറയുന്നത്. 16 വയസ്സിനും 74 വയസ്സിനും ഇടയിൽ പ്രായമായ ആളുകളിൽ നീണ്ട അഞ്ചുവർഷം നീണ്ട പഠനം നടത്തിയതിനുശേഷം ഇന്റർനാഷണൽ ജേണൽ ഓഫ് എപ്പിഡെർമിയോളജിയിൽ ആണ് സ്ഥിരമായി യാത്രകൾ സൈക്കിളിൽ ആക്കുന്നവരുടെ മാനസികാരോഗ്യം മെച്ചപ്പെടുന്നതായും വിഷാദം, ഉത്കണ്ഠ എന്നിവ 15% വരെ കുറഞ്ഞതായും പറയുന്നത്.
ഇതുകൂടാതെ ഗതാഗതക്കുരുക്ക്, വായുമലിനീകരണം, എമിഷൻ തുടങ്ങിയവ കുറയ്ക്കുന്നതിനും സൈക്കിളിങ്ങിലൂടെ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക