അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു. ജനുവരി 22ന് ഉച്ചക്ക് 2.30 വരെയാണ് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ജനുവരി 22ന് എല്ലാ കേന്ദ്രസർക്കാർ ഓഫീസുകളും ഉച്ചവരെ അടച്ചിടണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രഖ്യാപിച്ചു. പ്രാണ പ്രതിഷ്ഠ ചടങ്ങിൽ സർക്കാർ ജീവനക്കാർക്ക് പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഉച്ചവരെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ എല്ലാ കോടതികൾക്കും ജനുവരി 22ന് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ജനുവരി 22ന് നടക്കുന്ന പ്രാണ പ്രതിഷ്ഠാച്ചടങ്ങ് വലിയ പ്രാധാന്യത്തോടെയാണ് രാജ്യത്തുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാണുന്നത് എന്നും അയോധ്യയിലെ ചടങ്ങുകളിലും മറ്റ് ഇടങ്ങളിൽ നടക്കുന്ന അനുബന്ധ ചടങ്ങുകളിലും പങ്കെടുക്കുന്നതിനായി അവധി നൽകണമെന്നും ബിസിഐ ചെയർപേഴ്സൺ മനൻ കുമാർ മിശ്ര ചീഫ് ജസ്റ്റിസ് നൽകിയ കത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക