നവാഗതനായ ഷഹീൻ സംവിധാനം ചെയ്ത് വിശാഖ് നായർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘എക്സിറ്റിന്റെ’ ടീസർ പുറത്ത്. സംഭാഷണമില്ലാതെ, അനിമൽ ഫ്ളോയിൽ എത്തുന്ന മലയാളത്തിലെ ആദ്യ ഫോക്സി ആക്ഷൻ സർവൈവൽ ചിത്രമാണ് എക്സിറ്റ്.
മലയാളം, തമിഴ് ദ്വിഭാഷകളിൽ ചിത്രം പ്രേക്ഷകരിലെത്തും. വിശാഖ് നായർ, ശ്രീറാം, ഹരീഷ് പേരടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അതിജീവിക്കാനുള്ള പോരാട്ടം എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ.
‘എക്സിറ്റ്’ എഴുതിയിരിക്കുന്നത് അനീഷ് ജനാർദനാണ്. റിയാസ് നിജാമുദ്ധീൻ ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്ററുമാണ്. ധനുഷ് ഹരികുമാറും വിമൽജിത്ത് വിജയനും ചേർന്നാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക