കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റർ എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്നു മുതൽ പ്രവർത്തനമാരംഭിക്കും. മന്ത്രി പി രാജീവ് ആണ് ഫേസ്ബുക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
നൂതന സംവിധാനങ്ങളോട് കൂടിയ പുതിയ ഡയാലിസിസ് ബ്ലോക്ക് ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. തുടക്കത്തിൽ 3 ഷിഫ്റ്റുകളിലായി 162 പേർക്ക് ഒരു ദിവസം ഹീമോഡയാലിസിസിനു വിധേയമാകാം.
54 ഡയാലിസിസ് മെഷീനുകൾ, 54 കൗച്ചുകൾ, മൾട്ടി പാരമോണിറ്ററുകൾ, 6 നഴ്സിംഗ് സ്റ്റേഷനുകൾ, 3 ഹെൽപ്ഡെസ്കുകൾ, 12 സ്ക്രബ്ബ് ഏരിയകൾ, 300 ഡയലൈസറുകൾ, സ്റ്റോറൂം തുടങ്ങി എല്ലാം എല്ലാം ഈ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക