കുറഞ്ഞ വിലയിൽ കിടിലൻ ലാപ്ടോപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി റിലയൻസ് ജിയോ. ക്ലൗഡ് അധിഷ്ഠിത ലാപ്ടോപ്പ് അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. കേവലം 15,000 രൂപ മാത്രമാകും ഇതിന്റെ വില.
സ്റ്റോറേജിനും പ്രോസസ്സിംഗിനുമായി ജിയോക്ലൗഡിനെയാകും പ്രയോജനപ്പെടുത്തുക. ലാപ്പ്ടോപ്പ് വിപണിയിൽ തന്നെ വലിയ മാറ്റത്തിന് ഇത് വഴിവെക്കും. ഉയർന്ന നിലവാരം പുലർത്തുന്ന ഹാർഡ്വെയറുകളുടെ സഹായമില്ലാതെ തന്നെ മികച്ച സേവനം നൽകാൻ ജിയോയുടെ പുതിയ ലാപ്ടോപ്പിന് സാധിക്കും.
ലാപ്ടോപ്പിന്റെ പ്രോസസ്സിംഗ് ജിയോ ക്ലൗഡിലാകും നടക്കുക. അതുകൊണ്ട് ലാപ്ടോപ്പുകളുടെ വില കുത്തനെ കുറയാൻ കാരണമാകും. പരമ്പരാഗത ലാപ്ടോപ്പുകളിൽ നിന്ന് വ്യത്യസ്തമായി ജിയോക്ലൗഡ് ലാപ്ടോപ്പ് സുസ്ഥിരമായ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക