പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘സലാര്‍’ ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടി റിലീസിനെത്തുക. ഇന്ന് അര്‍ധരാത്രി 12 മണിക്ക് ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളാണ് ഇന്ന് എത്തുന്നത്.
പ്രഭാസിനൊപ്പം പൃഥ്വിരാജ് കൂടി എത്തിയ ചിത്രമായിരുന്നു സലാർ. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടി ക്ലബ്ബില്‍ ഇടംനേടിയ ചിത്രമായിരുന്നു സലാർ.
ഹൊംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് സലാറിന്റെ നിർമാണം. ശ്രുതി ഹാസന് ആയിരുന്നു നായിക. ശ്രിയ റെഡ്ഡി ഈശ്വരി റാവു, ജഗപതി ബാബു, ടിന്നു ആനന്ദ് തുടങ്ങിയ താരങ്ങളും വേഷമിട്ടു.
കാലാന്തരത്തിൽ ശത്രുക്കളായി മാറിയ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ദേവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചിരിക്കുന്നത്. വര്ദ്ധരാജായി വേഷമിട്ട പൃഥിരാജിനെ സലാര്‍ സിനിമ കണ്ട പ്രേക്ഷകര്‍ പ്രശംസിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക