മകൾ ഭാഗ്യയുടെ വിവാഹവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടനും മുൻ എം പിയുമായ സുരേഷ് ഗോപി. ഭാഗ്യ വിവാഹത്തിന് അണിഞ്ഞ സ്വര്‍ണാഭരണങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് പിന്നാലെയാണ് സുരേഷ് ഗോപി വിശദീകരണവുമായി രംഗത്തെത്തിയത്.
ഭാഗ്യ അണിഞ്ഞ ആഭരണങ്ങളെല്ലാം അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജിഎസ്ടിയും മറ്റെല്ലാ നികുതികളും നല്കി എല്ലാം ബില്ലും കൃത്യമായി അടച്ചു വാങ്ങിയതാണ് അവ.
അതിന്റെ ഡിസൈനർമാർ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. ഒരു മെറ്റീരിയൽ ഭീമയിൽ നിന്നുള്ളതായിരുന്നു. ദയവായി ഇത്തരം പ്രചരണങ്ങള്‍ നിർത്തുക, വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കാന്‍ കഴിയില്ല, സുരേഷ് ഗോപി പറഞ്ഞു.
ഭാഗ്യയുടെ വിവാഹം ജനുവരി 17നാണ് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടന്നത്. ശ്രേയസ് ആണ് ഭാഗ്യയുടെ ഭര്‍ത്താവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
https://www.facebook.com/ActorSureshGopi/posts/919136036248081?ref=embed_post
പ്രതികരിക്കാൻ ഇവിടെ എഴുതുക