പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ റെക്കോർഡ് വരുമാനം. കഴിഞ്ഞ വർഷത്തേക്കാൾ പത്ത് കോടിയോളം വർദ്ധനവാണ് ഈ വര്ഷം ഉണ്ടായിരിക്കുന്നതെന്നാണ് പുറത്തു വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം 357,47,71,909 രൂപയാണ് ശബരിമലയിൽ ലഭിച്ചത്. കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു വരുമാനം ലഭിച്ചത്.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് 10.35 കോടി (10,35,55,025) രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അരവണ വിൽപ്പനയിൽ 146,99,37,700 രൂപ വരുമാനമായി ലഭിച്ചു. അപ്പം വിൽപ്പനയിലൂടെ 17,64,77,795 രൂപയുടെ വരുമാനമാണ് ലഭിച്ചത്.
അതേസമയം കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഇതിലും 10 കോടിയിൽ അധികം വരുമാന നേട്ടമുണ്ടാകുന്നതായി പ്രതീക്ഷിക്കുന്നുമെന്നുമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക