പ്രശാന്ത് നീൽ ഒരുക്കിയ ‘സലാർ’ ഒടിടിയിലെത്തിയിരിക്കുകയാണ്. ഇന്ന് മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദർശനമാരംഭിച്ചു.
ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടുർ, കെ. വി. രാമ റാവു എന്നിവർ ചേർന്ന് നിർമ്മിച്ച സലാർ ഈ വർഷം ക്രിസ്മസ് റിലീസ് ചിത്രങ്ങളിൽ ഏറ്റവും അധികം കളക്ഷൻ നേടിയിരുന്നു.
ദേവയായി പ്രഭാസും വരദരാജ മന്നാർ ആയി പൃഥ്വിരാജും ഒന്നിച്ച സലാറിൽ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്.
തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നീ അഞ്ചു ഭാഷകളിലായി എത്തിയ ചിത്രത്തിൽ ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക