സ്വയംതൊഴിൽ സംരംഭകർക്കും വീട്ടമ്മമാർക്കുമായി സുവർണ്ണ അവസരവുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രം. ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലനം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽസ്വയംതൊഴിൽ സംരംഭകർക്കും വീട്ടമ്മമാർക്കും പങ്കെടുക്കാം.
135 രൂപ രജിസ്ട്രേഷൻ ഫീസ് ഈടാക്കിക്കൊണ്ട് ജനുവരി 25 മുതൽ ഫെബ്രുവരി 6 വരെയുള്ള 10 പ്രവർത്തി ദിവസങ്ങളിലായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പരിശീലന പരിപാടിക്കായി ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് ആയിരിക്കും അവസരം ലഭിക്കുക.
താല്പര്യമുള്ളവർക്ക് ജനുവരി 24 ആം തീയതി വൈകിട്ട് അഞ്ചുമണിക്ക് മുൻപായി നേരിട്ടോ ഫോൺ മുഖേനയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. താല്പര്യമുള്ളവർ ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴിറോഡ്,പട്ടം, പട്ടം പി ഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തിലോ 0471-2440911 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക