ശരീരഭാരം കുറക്കാൻ ഡയറ്റുകൾ നോക്കാറുണ്ട് നമ്മളിൽ പലരും. ഇത്തരം ഡയറ്റുകളിൽ പൊതുവെ ഉൾപ്പെടുർത്തുന്ന ഒന്നാണ് പഴങ്ങളും അതിന്റെ ജ്യൂസുകൾ. ഫ്രൂട്ട് ജ്യൂസ് ദിവസവും കുടിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങളും നമുക്ക് ലഭിക്കും. എന്നാൽ വണ്ണം കുറക്കാൻ തയ്യാറെടുക്കുന്നവർക്ക് ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് അത്രഗുണം ചെയ്യില്ലെന്നാണ് പുതിയ പഠനത്തിൽ തെളിയിക്കുന്നത്. ദിവസേന ഫ്രൂട്ട് ജ്യൂസ് കുടിച്ചാൽ വണ്ണം വെക്കാനിടവരുത്തുമെന്നും പഠനത്തിൽ പറയുന്നുണ്ട്.
എന്നും ഒരു ഗ്ലാസ്സ് വീതം 100% ജ്യൂസ് കുടിക്കുന്നത് കുട്ടികളിലും മുതിർന്നവരിലും ചെറിയതോതിൽ വണ്ണംവെക്കാനിട വരുത്തുമെന്നാണ് പഠനം തെളിയിക്കുന്നത്. ആഡഡ് ഷുഗർ ചേർക്കാത്ത ജ്യൂസാണ് 100% ഫ്രൂട്ട് ജ്യൂസ്. ന
ജ്യൂസ് പൂർണമായും ഒഴിവാക്കണമെന്നല്ല, വണ്ണം കുറക്കാനാഗ്രഹിക്കുന്നവർ ജ്യൂസിന്റെ അളവ് കുറക്കുന്നത് നന്നായിരിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക