ലഖ്നൗ: മൊബൈൽ ഫോണിൽ കാർട്ടൂൺ കാണുകയായിരുന്നു അഞ്ച് വയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഹസൻപൂർ കോട്വാലിയിലെ ഹതായ്ഖേഡയിലാണ് അതിദാരുണ സംഭവം. കാമിനി എന്ന കുട്ടിയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
അമ്മയുടെ സമീപത്തായി കാർട്ടൂൺ കാണുകയായിരുന്നു കുട്ടി. പെട്ടന്ന് തന്നെ ഫോൺ കൈയിൽ നിന്ന് താഴെ വീഴുകയും കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നു. പെട്ടന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി അധികൃതർ വ്യക്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക