അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നു. ക്ഷേത്രത്തിൽ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് പ്രതിഷ്ട ചടങ്ങ് നടന്നത്. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി, പ്രത്യേക ക്ഷണിതാക്കൾ രാവിലെമുതൽ തന്നെ ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്നു. കനത്ത സുരക്ഷാവലയമാണ് ക്ഷേത്രപരിസരത്ത് സജ്ജമാക്കിയിരിക്കുന്നത്. നഗരത്തിൽ 10,000 സിസിടിവി ക്യാമറകളും പ്രത്യേക ഡ്രോൺ നിരീക്ഷണവും സജ്ജമാക്കി. സംസ്ഥാന പൊലീസിനും കേന്ദ്രസേനകൾക്കും പുറമേ എൻഎസ്ജി സ്നിപ്പർ ടീമുകളും സുരക്ഷയൊരുക്കാൻ അയോധ്യയിൽ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക