ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ സൂര്യകാന്തി വിത്ത് ദൈനംദിനം ഭക്ഷണക്രമത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ്. സൂര്യകാന്തി വിത്തുകളിൽ കാണപ്പെടുന്ന മോണോ, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തുന്നു. സൂര്യകാന്തി വിത്തിന്റെ ചില ആരോഗ്യ ഗുണങ്ങൾ ഇതാ..
മുടി വളർച്ചയ്ക്ക് ആവശ്യുമുള്ള സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സിങ്ക് വളരെയധികം സഹായിക്കും. സൂര്യകാന്തി വിത്തുകൾ വൈറ്റമിൻ ഇ കൊണ്ട് സമ്പുഷ്ടമാണ് അത് ഗർഭാവസ്ഥയിൽ സഹായിക്കും. അതുപോലെ മുഖകാന്തി വർധിപ്പിക്കും.
ഹൃദയത്തിന് ഗുണങ്ങൾ നൽകുന്ന മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ കേന്ദ്രമാണ് സൂര്യകാന്തി വിത്തുകൾ. ഈ ആരോഗ്യകരമായ കൊഴുപ്പുകൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്നു. ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ മോശം കൊളസ്ട്രോൾ അടഞ്ഞുകൂടുന്നത് തടയുന്നു.
ഇരുമ്പിന്റെ കലവറയാണ് സൂര്യകാന്തി വിത്തുകൾ. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ ഇരുമ്പിന് കഴിയും. ക്ഷീണം ഉള്ളവർ ഇത് കഴിക്കുന്ന് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. മാനസിക പിരിമുറക്കം അനുഭവിക്കുന്നവരും ഡയറ്റിൽ സൂര്യകാന്തി വിത്തുകൾ കഴിച്ചോളൂ. ഇതിലടങ്ങിയിരിക്കുന്ന സെലിനിയം മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ മഗ്നീഷ്യത്തിന്റെ ഉറവിടമാണ് സൂര്യകാന്തി വിത്ത്. കാത്സ്യത്തിന്റെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കും.
പകർച്ചവ്യാധികളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. വിറ്റാമിൻ ഇ, സിങ്ക്, സെലിനിയം എന്നിവയുടെ സാന്നിധ്യമാണ് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നത്.
ശരീരഭാരം കുറയ്ക്കുന്നതിനും സൂര്യകാന്തി വിത്തുകൾ കഴിക്കാവുന്നതാണ്. ഇതിലെ ഉയർന്ന പോഷാകാംശവും കുറഞ്ഞ കലോറിയുമാണ് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നത്. വയർ നിറഞ്ഞത് പോലെ തോന്നിക്കുന്നതിനും വിശപ്പകറ്റാനും സൂര്യകാന്തി വിത്ത് സഹായിക്കും. മെച്ചപ്പെട്ട ദഹനത്തിനും ഇത് നല്ലതാണ്.
അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ് സൂര്യകാന്തി വിത്തുകൾ. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം, വീക്കം, അണുബാധ എന്നിവയ്ക്കെതിരെ പോരാടുന്നതിലും സെലിനിയം ഒരു പങ്ക് വഹിക്കുന്നു. മാനസികാരോഗ്യം കൈവരിക്കുന്നതിലും വിഷാദം മെച്ചപ്പെടുത്തുന്നതിലും ഈ ധാതു ഒരു പ്രധാന ഭാഗമാണെന്ന് വിദഗ്ധർ പറയുന്നു.
സൂര്യകാന്തി വിത്തുകളിലെ നാരുകൾ രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. സൂര്യകാന്തി വിത്തുകളിൽ അടങ്ങിയിരിക്കുന്ന നിയാസിൻ അല്ലെങ്കിൽ വിറ്റാമിൻ ബി 3 മൊത്തം കൊളസ്ട്രോൾ നിലയും ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു. സൂര്യകാന്തി വിത്തുകളിലെ വിറ്റാമിൻ ബി 5 എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക