പുതിയ ചിത്രത്തില്‍ സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടെ ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് പരിക്ക്. കാൽമുട്ടിനും തോളിനും പൊട്ടലുണ്ടായതിനെ തുടർന്ന് സൈഫിനെ കഴിഞ്ഞ ദിവസം ട്രൈസെപ് സർജറിക്ക് വിധേയനായി. മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് നടാനുള്ളത്. സെയ്ഫിന് രോഗശാന്തി ആശംസിച്ച് ആരാധകർ എത്തിയിട്ടുണ്ട്.
പ്രഭാസ് , കൃതി സനോൻ എന്നിവർ മുഖ്യവേഷത്തിലെത്തിയ ആദിപുരുഷ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ രാവണനായിട്ടായിരുന്നു സൈഫ് അലിഖാൻ ചിത്രത്തിലെത്തിയത്. ആദിപുരുഷ് ബോക്സോഫീസില്‍ വിജയിച്ചില്ല. ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ദേവരയാണ് സെയ്ഫിന്റെ പുതിയ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക