ജീവിതം മാറി മറിയാനും വൈകുന്നേരങ്ങൾ ആസ്വാദ്യകരമാക്കാനും ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കാനും ചില മാറ്റങ്ങൾ കൊണ്ടുവരണം. ഇക്കൂട്ടത്തിലും നിലനിർത്തേണ്ടതായതും ഒഴിവാക്കേണ്ടതുമായ പല കാര്യങ്ങളുമുണ്ട്.
ഇക്കാലത്ത് മിക്കവരും ഒരുപാട് സമയം ഫോണിൽ നോക്കി സമയം കളയും. ഒരു ദിവസം തന്നെയാണ് ഇല്ലാതാക്കുന്നത് എന്ന് നമ്മൾ മനസ്സിലാകുന്നത് പിന്നീടാവും. ഫോണിന് വേണ്ടി മാറ്റിവെക്കുന്ന സമയം മറ്റു കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താം. പാട്ടുകേൾക്കുകയോ ചിത്രം വരയ്ക്കുകയോ കഥ, കവിത തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടാം.
നമ്മുടെ കഴിവുകൾ വളർത്താനും സന്തോഷം നിലനിർത്താനും സ്വയം വളരാനും മനസിന് സമാധാനം ലഭിക്കാനും ആരോഗ്യം നിലനിർത്താനും സമയം കണ്ടെത്തണം. ഒരു ദിവസം എങ്ങനെ ആയിരുന്നു എന്നതിനെ കുറിച്ച് ദിവസാവസാനം അവലോകനം നടത്തുന്നത് വളരെ ഉപകാരപ്പെടും. അവനവന്റെ പോരായ്മകളും പറ്റിയ അബദ്ധങ്ങളും സ്വയം മനസിലാക്കി എടുക്കാനും സഹായിക്കും.
ഓരോ ദിവസവും അരമണിക്കൂറെങ്കിലും വായയമത്തിന് വേണ്ടി മാറ്റിവെക്കുന്നത് വളരെ ഗുണം ചെയ്യും. ഇതിലൂടെ മാനസികവും ആരോഗ്യപ്രദമായ ഗുണങ്ങളാണ് ലഭിക്കുന്നത്. നമുക്ക് മനഃശാന്തി ലഭിക്കാനും വികാരങ്ങൾ നിയന്ത്രിക്കുന്നതിനും ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും വ്യായാമം സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക