മികച്ച കരുത്തും 3 മോഡലുകളിലും ആയി മഹീന്ദ്ര ഓൾ ഇലക്ട്രിക് എക്സ് യു വി വിപണിയിൽ അവതരിപ്പിച്ച എസ് യു വി നിർമ്മാതാക്കൾ മഹീന്ദ്ര ആന്റ് മഹീന്ദ്ര. രണ്ട് ബാറ്ററി പാക്കുകളിലും പരമാവധി 465 കിലോമീറ്റർ റേഞ്ചിൽ ആണ് മൂന്ന് മോഡലുകളിലായി വാഹനം വിപണിയിൽ എത്തുന്നത്.
അടിസ്ഥാന മോഡലായ എക്സ്യുവി 400 ഇ സി പ്രോയിൽ 34.5 കെ ഡബ്ലിയു എച്ച് ബാറ്ററിയും 3.3 കെ ഡബ്ലിയു എ സി ചാർജറും രണ്ട് എയർബാഗുകളും ആണ് ഉള്ളത്. 34.5 കെ ഡബ്ലിയു എച്ച് 39.4 കെ ഡബ്ലിയു എച്ച് ബാറ്ററികളും 7.2 കിലോ വാട്ട് ചാർജറുമാണ് രണ്ട് ഇ എൽ പ്രോ മോഡലുകളിൽ നൽകിയിട്ടുള്ളത്. 150 കിലോമീറ്റർ ആണ് മണിക്കൂറിൽ പരമാവധി വേഗത.
375 കിലോമീറ്ററും, 456 കിലോമീറ്ററും ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന റേഞ്ച്. മറ്റൊരു പ്രത്യേകത എന്നു പറയുന്നത് മൊത്തത്തിലുള്ള പ്രവർത്തനക്ഷമത കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള 50ലധികം ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുള്ള അഡ്രനോക്സ് കണക്ടഡ് കാർ സിസ്റ്റം ഉൾപ്പെടെ നിരവധി നൂതന സാങ്കേതികവിദ്യകൾ അടങ്ങിയിട്ടുണ്ട് എന്നതാണ്.
കോക്പിറ്റിൽ 26.04 സെന്റീമീറ്റർ ഇൻഫോർടടെയ്ൻമെന്റ് സിസ്റ്റം, 26.04 സെന്റീമീറ്റർ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മോഡേൺ ഡാഷ്ബോർഡ് ഉൾപ്പെടെയുള്ള ഫീച്ചറുകളും ഉണ്ട്. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഉയർന്ന മോഡലുകളിൽ നൽകിയിരിക്കുന്നത്.
15.49 ലക്ഷം രൂപയാണ് ഇ സി പ്രോയ്ക്ക് വില വരുന്നതെങ്കിൽ ഇ എൽ പ്രോ മോഡലുകൾക്ക് 16.47 ലക്ഷം 17.49 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ് ഷോറൂം വില. ഫെബ്രുവരി ഒന്നു മുതൽ വിതരണം ആരംഭിക്കുന്ന വാഹനം 21,000 രൂപ നൽകി മുൻകൂറായി ബുക്ക് ചെയ്യാവുന്നതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക