പോർച്ചുഗീസ് സൂപ്പർ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്ക് പറ്റി. ചൈനയിൽ വെച്ച് നടക്കാനിരുന്ന രണ്ട് സൗഹൃദ മത്സരങ്ങൾ മാറ്റിവച്ചതായി സൗദി ക്ലബ് അൽ-നാസർ. ലയണൽ മെസിയുടെ ഇന്റർ മിയാമിക്കെതിരെ നടക്കാനിരിക്കുന്ന പോരാട്ടവും CR7 ന് നഷ്ടമായേക്കുമെന്നാണ് പുറത്തുവരുന്ന വാർത്ത.
ജനുവരി 24-ന് ഷാങ്ഹായ് ഷെൻഹുവയിലും നാല് ദിവസം കഴിഞ്ഞ് ഷെജിയാങ്ങിലും മത്സരങ്ങൾ നിശ്ചയിച്ചിരുന്നു. എന്നാൽ സൂപ്പർതാരത്തിന് പരിക്കേറ്റത് കൊണ്ട് രണ്ട് മത്സരങ്ങളും മാറ്റിവച്ചതായി അൽ നാസർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ചൈനീസ് ഫുട്ബോളിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരെയും ബഹുമാനിക്കുന്നു. ചൈനയിലെ ട്രെയിനിങ് ക്യാമ്പ് ഉണ്ടാകും. സൗഹൃദ മത്സരത്തിനായി പുതിയ തീയതികൾ പ്രഖ്യാപിക്കുമെന്നും അൽ നസർ വ്യക്തമാക്കി. ആരാധകരോട് മാപ്പ് പറഞ്ഞ് റൊണാൾഡോയും രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക