ഗ്രീന്‍ ടീ കുടിക്കുന്നതിന്റെ ഗുണങ്ങൾ ആർക്കും പുതിയതായി പറഞ്ഞ് തരേണ്ട. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിലും പ്രമേഹത്തെ തടയുന്നതിലും പക്ഷാഘാതം, ഡിമെന്‍ഷ്യ എന്നിവയില്‍ നിന്നും രക്ഷപെടുന്നതിനും ഗ്രീന്‍ ടീ വഹിക്കുന്ന പങ്ക് ചെറുതല്ല.
ഗ്രീന്‍ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിന്‍ എന്ന ആന്റി ഓക്സിഡന്റ് ഡിഎന്‍എ യുടെ നാശത്തിന് കാരണമാകുന്ന ഇതര ധാതുക്കളെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ക്യാന്‍സര്‍, രക്തം കട്ടപിടിക്കല്‍, ഹൃദയ ധമനികള്‍ ചുരുങ്ങുക തുടങ്ങിയവയ്ക്ക് കാരണമാകുന്ന ഇതര ധാതുക്കളെ കാറ്റെച്ചിന്‍ ഒറ്റയ്ക്കു പോരാടും.
എന്നാല്‍ ഗ്രീന്‍ ടീ കുടിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം;
1. ദിവസം 2-3 കപ്പില്‍ കൂടുതല്‍ ഗ്രീന്‍ ടീ കുടിക്കരുത്. ഇത് കരളിന് നാശം ഉണ്ടാക്കുന്നു.
2. വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കാൻ പാടില്ല. കുറച്ച് ചൂടുവെള്ളമോ ഏതെങ്കിലും ഫ്രൂട്ടസോ കഴിച്ചതിന് ശേഷം മാത്രം ഗ്രീന്‍ ടീ കുടിക്കുക.
3. ആഹാരം കഴിച്ചതിന് ശേഷം ഉടനെ ഗ്രീന്‍ ടീ കുടിക്കരുത്.
4. രാത്രിയില്‍ ഗ്രീന്‍ടീ കുടിക്കരുത്. ഇത് ഉറക്കത്തെ പ്രതികൂലമായി ബാധിക്കും.
5. ഗ്രീന്‍ കുടിക്കുമ്പോഴും ധാരാളം വെള്ളം കുടിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക