ഡൽഹി: രാജ്യം റിപ്പബ്ലിക്കായതിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. നാളത്തെ ആഘോഷത്തിന് സജ്ജമാണ്. അതേസമയം, റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ അവാർഡുകളും വിശിഷ്ടസേവനങ്ങൾക്കുള്ള സേന, പൊലീസ് മെഡലുകളുടെയും പ്രഖ്യാപനം ഇന്ന് നടക്കും. സേന വിഭാഗങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളുടെ പട്ടികയും പുറത്തിറക്കും. റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് മുൻപായ്യ് രാഷ്ട്രപതി ദ്രൗപദി മുർമ്മു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികളുടെ അവസാനഘട്ട ഒരുക്കങ്ങൾ ഡൽഹിയിൽ നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക