പണ്ടത്തെ ആളുകൾ പാചകത്തിന് ഉപയോഗിച്ചിരുന്നത് മണ്‍ചട്ടിയും കല്‍ച്ചട്ടിയുമൊക്കെയായിരുന്നു. ഇന്നാണെങ്കിലോ ഇതിന് പകരം നോണ്‍സ്റ്റിക് പാത്രങ്ങളും അലുമിനിയം, സ്റ്റീല്‍ പാത്രങ്ങള്ക്കുമെല്ലാം വിപണി കീഴടക്കി. പണ്ടുകാലത്തുണ്ടായിരുന്ന ഒരിനം പാത്രമാണ് കല്‍ച്ചട്ടി. കല്ലുകൊണ്ട് ഉണ്ടാക്കിയ ഇത് ഇപ്പോഴും പാചകത്തിന് ഉപയോഗിയ്ക്കുന്ന ചിലരെങ്കിലും നമുക്കിടയില്‍ കാണും. കല്‍ച്ചട്ടി പാചകത്തിന് ഉപയോഗിയ്ക്കുന്നതുകൊണ്ട് ഗുണങ്ങല്‍ ഒരുപാടാണ്.
ഭക്ഷണം ചൂടോടെ കഴിക്കുന്നത് ഭക്ഷണത്തിന്റെ സ്വാദ് ഇരട്ടിപ്പിക്കും. ചൂട് എല്ലായിടത്തും ഒരുപോലെയെത്തുന്നതിന് മണ്‍ചട്ടിയാണ് ഏറ്റവും നല്ലത്. മണ്‍ചട്ടി ഏത് തരത്തിലെ പാചകത്തിനും ഉപയോഗിയ്ക്കാൻ കഴിയുന്ന ഒന്നാണ്. ഡീപ് ഫ്രൈ, റോസ്റ്റിംഗ്, ബേക്കിംഗ് തുടങ്ങിയ എല്ലാ പാചകരീതിയ്ക്കും ഇവ ചേർന്ന് പോകുന്നു. ഇവയ്ക്ക് ഭക്ഷണവസ്തുക്കള്‍ വരണ്ട് പോകാതെ സൂക്ഷിയ്ക്കാനുള്ള കഴിവുണ്ട്. അതിനാൽ ഇത് ഭക്ഷണത്തില്‍ ഈര്‍പ്പം നില നിര്‍ത്തുന്നു. ഭക്ഷണത്തിന് രുചി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക