മുഖത്തെ കുഴികളെ ഓർത്ത് ദുഃഖിക്കുന്നവർ കുറച്ചൊന്നുമല്ല. എണ്ണമയമുള്ള ചർമ്മത്തെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ചർമ്മത്തിൽ കുഴി പോലെയാണ് ഇത് കാണുന്നത്. ചർമ്മത്തിൽ അഴുക്ക് വരുവാനും ചർമ്മത്തിലെ സുഷിരങ്ങൾ അടയാനും ഇത് കാരണമാകുന്നു.
പ്രായം, സൂര്യാഘാതം, വിയർപ്പ്, പാരമ്പര്യം, ശുചിത്വം, ഹോർമോൺ മാറ്റം, മേക്കപ്പ്, ഭക്ഷണക്രമം എന്നിവ ഇത് കാരണമായേക്കാം. എന്നാൽ ഇവ കുറയ്ക്കാനും വഴികളുണ്ട്. അവയിൽ ചിലത് ഇതാ..
1. കറ്റാർ വാഴയുടെ ജെൽ മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം മുഖം കഴുകുക. ഇത് ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സുഷിരങ്ങൾ അടയുന്നതിനും ഉത്തമമാണ്.
2. മുട്ടയുടെ വെള്ള പുരട്ടി മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയുക. മുട്ടയുടെ വെള്ളയിൽ കാണപ്പെടുന്ന പ്രോട്ടീനുകൾ ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നു.
3. ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് ഫലമാണ് പപ്പായ. മുഖത്ത് വരുന്ന പാടുകൾ കുറയ്ക്കാനും സുഷിരങ്ങൾ അടയ്ക്കാനും സഹായിക്കുന്നു. പഴുത്ത പപ്പായ അരച്ച് മുഖത്ത് പുരട്ടുകയോ, പഴമായി കഴിക്കുകയോ ചെയാം.
4. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ല്യൂട്ടിൻ, പൊട്ടാസ്യം എന്നിവ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും സുഷിരങ്ങൾ ശക്തമാക്കാനും വളരെയധികം സഹായിക്കും. ദിവസവും ഓരോ വാഴപ്പഴം കഴിക്കാൻ ശ്രദ്ധിക്കുക.
5. ജോജോബ ഓയിലും മുഖത്തെ സുഷിരത്തെ പമ്പ മാറ്റാൻ നല്ലതാണ്. മുഖത്തെ ശുദ്ധീകരിക്കാനും സുഷിരങ്ങൾ അടയ്ക്കാനും ഇത് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക