ഡല്‍ഹി: 75-ാം റിപ്പബ്ലിക് ദിന നിറവിൽ ഇന്ത്യ. പരമാധികാര രാഷ്ട്രമായി രാജ്യം മാറിയതിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ റിപ്പബ്ലിക് ദിനവും. രാജ്യത്തിനുവേണ്ടി ജീവന് ബലിനൽകിയവർക്ക് ദേശീയ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പ്രധാനമന്ത്രി ഡൽഹിയിലെ യുദ്ധസ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിച്ചതോടെയാണ് ഈ വർഷത്തെ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണാണ് ഈ വർഷത്തെ വിശിഷ്ടാതിഥി. പരേഡിൽ ഇത്തവണ അണിനിരക്കുന്നവരിൽ 80 ശതമാനവും വനിതകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക