ഇന്നും മുടി സംരക്ഷണത്തിന്റെ കാര്യം വരുമ്പോൾ പണ്ടുകാലത്ത് വീടുകളില്‍ ഉണ്ടാക്കിയിരുന്ന ചെമ്പരത്തി താളി ഉപയോഗിക്കുന്ന ശീലം തന്നെ തുടരുകയാണ്. താളി പ്രകൃതിദത്ത ഷാംപൂവൂം കണ്ടീഷണറുമാണ്. മാത്രമല്ല, മുടി വളരാന്‍ ചെമ്പരത്തിയുടെ പൂവും ഇലയും കാച്ചിയ എണ്ണ ഏറെ നല്ലതുമാണ്. അതേസമയം ചെമ്പരത്തി മുഖത്തു തേയ്ക്കാനും ഉപയോഗപ്രദമായ ഒന്ന് തന്നെയാണ്.
ചര്‍മ്മത്തിന് ചെറുപ്പവും ഇലാസ്റ്റിസിറ്റിയും നല്കാന് ഒട്ടനവധി ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ഒന്നാണ് ചെമ്പരത്തി. ചര്‍മ്മ കോശങ്ങള്‍ അയയാതെ തന്നെ സൂക്ഷിയ്ക്കും. ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കും. ഒരു തരത്തിൽ ഇതിനെ ആന്റി ഏജിംഗ് ഇഫ്കട് എന്നു ചെമ്പരത്തിയെ പറയാം. ചെമ്പരത്തി ചര്‍മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക