മുഖത്ത് കാണപ്പെടുന്ന കറുത്ത പാടുകളും കുഴികളും പലരെയും അലട്ടുന്ന പ്രശ്നമാണ്. മുഖത്ത് കാണപ്പെടുന്ന ഇത്തരം ദ്വാരങ്ങളില്‍ എണ്ണയും അഴുക്കുമെല്ലാം അടിഞ്ഞു കൂടാനും സാധ്യത കൂടുതലാണ്. ഇവ പലപ്പോഴും മുഖക്കുരുവിനും കാരണമാകും.
എണ്ണമയമുള്ള ചർമ്മത്തെയാണ് ഇത് അധികം ബാധിക്കുന്നത്. ചർമ്മത്തിൽ കുഴി പോലെയാണ് ഇത് കാണപ്പെടുന്നത്.
പ്രായം, സൂര്യാഘാതം, വിയർപ്പ്, പാരമ്പര്യം, ശുചിത്വം, ഹോർമോൺ മാറ്റം, മേക്കപ്പ്, ഭക്ഷണക്രമം എന്നിവ മുഖത്തെ സുഷിരങ്ങൾക്ക് കാരണമായേക്കാം. മുഖത്തെ കുഴികൾ മാറാന്‍ അടുക്കളയില്‍ തന്നെയുണ്ട് ചില വഴികള്‍. അവ എന്തൊക്കെയാണെന്ന് നോക്കാം.
കറ്റാർ വാഴ ജെൽ പുരട്ടി 15 മിനിറ്റിന് ശേഷം മുഖം കഴുകുക. ഇത് ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സുഷിരങ്ങൾ അടയുന്നതിനും സഹായിക്കും.
മുട്ടയുടെ വെള്ള പുരട്ടി മുഖത്ത് പുരട്ടി 15 മിനിറ്റ് നേരത്തിന് ശേഷം കഴുകി കളയുക. മുട്ടയുടെ വെള്ളയിൽ കാണപ്പെടുന്ന പ്രോട്ടീനുകൾ ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തും.
ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് പപ്പായ. പാടുകൾ കുറയ്ക്കാനും സുഷിരങ്ങൾ അടയ്ക്കാനും സഹായിക്കുന്നു. പഴുത്ത പപ്പായ അരച്ച് മുഖത്ത് പുരട്ടുകയോ, പഴമായി കഴിക്കുകയോ ആകാം.
വാഴപ്പഴത്തിലെ ല്യൂട്ടിൻ, പൊട്ടാസ്യം എന്നിവ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും സുഷിരങ്ങൾ ശക്തമാക്കാനും സഹായിക്കും. ദിവസവും ഓരോ വാഴപ്പഴം കഴിക്കാൻ ശ്രദ്ധിക്കുക.
ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണ് ഒലിവ് ഓയിൽ. ചർമ്മത്തെ വരൾച്ച, ചൊറിച്ചിൽ എന്നിവയ്ക്കും സുഷിരങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ചെറുപ്പയർ പൊടി ഉപയോഗിക്കുന്നതും മികച്ച ഫലം നൽകുന്നു
തക്കാളി അരച്ച് മുഖത്ത് പുരട്ടുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക