ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് സിപിഐഎം സഹായം നൽകും. ഒപ്പം തന്നെ കുട്ടിയുടെ പണിപൂർത്തിയാകാതെ കിടക്കുന്ന വീട് പൂർത്തീകരിക്കുന്നതിനും സിപിഐഎം തീരുമാനമെടുത്തിട്ടുണ്ട്.
പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ബുധനാഴ്ച നേരിട്ട് എത്തി തുക കൈമാറും.
കുട്ടിയുടെ കുടുംബത്തിന്റെ കടബാധ്യതകൾ സിപിഐഎം ഏറ്റെടുക്കും. ആകെയുള്ള സമ്പാദ്യമായ 14 സെന്റ് പണയപ്പെടുത്തി എടുത്ത ബാങ്ക് വായ്പയിൽ കുടിശ്ശികയായതോടെ ബാങ്ക് നോട്ടീസ് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക