വിറ്റാമിൻ കെയും ആന്റിഓക്സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായ തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ എണ്ണമറ്റതാണ്. തക്കാളി ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി രോഗങ്ങളിൽനിന്നും ശരീരത്തെ സംരക്ഷിക്കും.
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ എന്ന പദാർഥമാണ് അവയ്ക്ക് കടും ചുവപ്പ് നിറം നൽകുന്നതും സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് അവയെ സംരക്ഷിക്കുന്നതും.
കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കും. തക്കാളിയിൽ പൊട്ടാസ്യം, വിറ്റാമിനുകളായ ബി, ഇ, മറ്റു പോഷകങ്ങൾ എന്നിവയും അടങ്ങിയിട്ടുണ്ട്.
കാർബോഹൈഡ്രേറ്റ്, ഫൈബർ, വിറ്റമിൻ സി, പൊട്ടാസ്യം, ഫോലേറ്റ്, ബീറ്റ കരോറ്റീൻ തുടങ്ങിയവയെല്ലാം തക്കാളിയിൽ അടങ്ങിയിട്ടുണ്ട്.
തക്കാളിയിൽ പൊട്ടാസ്യം ധാരാളമുണ്ട്. ഓരോ ദിവസവും നിങ്ങൾക്ക് വേണ്ട പൊട്ടാസ്യത്തിന്റെ അളവ് നിങ്ങളുടെ വൃക്കരോഗത്തിന്റെ ഘട്ടത്തെയോ അല്ലെങ്കിൽ ഡയാലിസിസിന്റെ തരത്തെയോ ആശ്രയിച്ചിരിക്കും.
തക്കാളിയിൽ ഓക്സലേറ്റുകൾ അടങ്ങിയിട്ടുണ്ട്. വൃക്കയിൽ കല്ലുകൾ ഉണ്ടെന്ന് കണ്ടെത്തിയ ആളുകൾ തക്കാളി കഴിക്കുന്നത് പൂർണമായി ഒഴിവാക്കാതെ അവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
ഒരു ദിവസം കഴിക്കാവുന്ന തക്കാളിയുടെ എണ്ണം ഇല്ല. തക്കാളി മാത്രം കഴിക്കുന്നതിനു പകരം പലതരം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ദിവസവും തക്കാളി കഴിച്ചാലുള്ള ഗുണങ്ങൾ അറിയൂ…
ആൻറി ഓക്സിഡൻ്റുകളുടെ കലവറയാണ് തക്കാളി. മോശം കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ലൈക്കോപീൻ സഹായിക്കുന്നു. അതുവഴി മെച്ചപ്പെട്ട ഹൃദയാരോഗ്യം നൽകുന്നു. അതിനാൽ ഭക്ഷണത്തിൽ നിത്യേന തക്കാളി ഉൾപ്പെടുത്തുക.
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ പ്രോസ്റ്റേറ്റ്, ശ്വാസകോശം, ആമാശയം എന്നീ അവയവങ്ങളെ ബാധിക്കുന്ന കാൻസറിനെ ചെറുക്കാൻ കഴിവുള്ളതാണ്.
ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിൽ ഇത് സുപ്രധാന പങ്ക് വഹിക്കുന്നു. കോശങ്ങളുടെ നാശത്തെയും കാൻസർ കോശങ്ങളുടെ രൂപീകരണത്തെയും തടയാൻ തക്കാളിക്ക് കഴിയുന്നു.
ചർമ്മത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ് തക്കാളി. വിറ്റാമിൻ എ, സി, കെ എന്നിവയാൽ സമ്പന്നമാണ് തക്കാളി. ഇത് ചർമ്മത്തിന്റെ ഇലാസ്തികതയും യുവത്വവും മെച്ചപ്പെടുത്തുന്ന കൊളാജൻ ഉൽപാദനത്തെ സഹായിക്കുന്നു.
ഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കഴിച്ചിരിക്കേണ്ട ഒന്നാണ് തക്കാളി. കുറഞ്ഞ കലോറിയും ഉയർന്ന പോഷകങ്ങളുമുള്ളവയാണ് തക്കാളി.
ഇവയിൽ അടങ്ങിയിട്ടുള്ള ഉയർന്ന ജലാംശവും നാരുകളും പെട്ടെന്ന വയർ നിറഞ്ഞത് പോലെ തോന്നിക്കുന്നു. ഇത് വഴി വിശപ്പിനെ നിയന്ത്രിക്കുന്നു.
സോഡിയം കുറഞ്ഞ അളവിൽ കഴിക്കുന്നത് രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. തക്കാളിയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, വൃക്കകളിലൂടെ അധിക അളവ് നീക്കം ചെയ്ത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നു.
കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പോഷകങ്ങളുടെ കലവറയാണ് തക്കാളി. കാഴ്ചയ്ക്ക് സഹായിക്കുന്ന വിറ്റാമിനായ വിറ്റാമിൻ എ അടങ്ങിയ ഇവ, തിമിരം തടയാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്.
തക്കാളി പോലെ വെള്ളവും നാരുകളും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ജലാംശം വർധിപ്പിക്കുകയും മലവിസർജ്ജനം സുഗമമാക്കാൻ സഹായിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക