കെ.ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കാൻ വൈകുന്നു. ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് എൽ.പി / യു .പി ടീച്ചർ പി.എസ്.സി പരീക്ഷ നഷ്ടമാകുമെന്നാണ് ആശങ്ക.
ഡിസംബർ 29 , 30 തീയതികളിലാണ് കെ.ടെറ്റ് പരീക്ഷ നടന്നത്. എൽ. പി / യു.പി പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്.
ഡി.എൽ.എഡ് / ബി.എഡ് കോഴ്സുകൾ കഴിഞ്ഞ വിദ്യാർഥികൾ അധ്യാപക യോഗ്യത പരീക്ഷയായ കെ.ടെറ്റ് എഴുതി ഫലം കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക