2024 ലെ ബോളിവുഡിലെ ഏറ്റവും ബിഗ് ബജറ്റ് റിലീസാണ് ഫൈറ്റർ. ഹൃത്വിക് റോഷൻ, ദീപിക പദുകോൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ഫൈറ്റർ ജനുവരി 26 നാണ് തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
മികച്ച സ്വീകാര്യത നേടി പ്രദർശനം പുരോഗമിക്കുന്ന ഫൈറ്റിന്റെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയത് നെറ്റ്ഫ്ലിക്സാണ്. ഭീമമായ തുകക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ് നേടിയിരിക്കുന്നത്. മാർച്ച് അവസാനത്തോടെയോ അല്ലെങ്കിൽ ഏപ്രിൽ ആദ്യവാരമോ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക