നിയമസഭാ സമ്മേളനം ഫെബ്രുവരി 15ന് അവസാനിക്കും. ബജറ്റ് ഫെബ്രുവരിഅഞ്ചിന് തന്നെ അവതരിപ്പിക്കും. മാർച്ച് 20 വരെ നിയമസഭാ സമ്മേളനം നിശ്ചയിച്ചിരുന്നുവെങ്കിലും ഫെബ്രുവരി 15ലേക്ക് സമ്മേളനം വെട്ടിച്ചുരുക്കുകയായിരുന്നു.
സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത് ഫെബ്രുവരി രണ്ടിലേക്ക് മാറ്റണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളുകയും ബജറ്റ് ചർച്ച 12 മുതൽ 15 വരെ നടത്താൻ തീരുമാനിക്കുകയും ചെയ്തു. കാര്യോപദേശക സമിതി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ പരസ്പരം വാക് പോര് നടത്തി.
സർക്കാർ ഒട്ടും സഹകരിക്കുന്നില്ല എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിന് നിങ്ങൾ നല്ല സഹകരണം ആണല്ലോ എന്ന് മുഖ്യമന്ത്രി തിരിച്ചടിക്കുകയും ചെയ്തു. ആ മാതിരി സംസാരം വേണ്ടെന്നു പറഞ്ഞ പ്രതിപക്ഷം കാര്യപദേശക സമിതി യോഗത്തിൽ നിന്നും ഇറങ്ങി പോവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക